അടിമാലി: പതിനാലാമത് അടിമാലി മേഖല ബൈബിൾ കൺവെൻഷന് 27ന് തുടക്കമാകും. 27 മുതൽ മാർച്ച് മൂന്ന് വരെ അഞ്ച് ദിവസങ്ങളിലായി അടിമാലി സെന്റ് ജൂഡ് ടൗൺപള്ളി റോസറി ഗാഡനിലാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്. കൂമ്പൻപാറ, വെള്ളത്തൂവൽ, പാറത്തോട് ഫെറോനകൾക്ക് കീഴിലെ നൂറുകണക്കിന് വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി പയ്യപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡിവൈൻ ധ്യാന സംഘമാണ് കൺവെൻഷൻ നയിക്കുന്നത്. ഫാ. ഫിലിപ്പ് പാറക്കൽ, ഫാ. കുര്യാക്കോസ് മറ്റത്തിൽ, ഫാ. ജോസ് ചിറ്റടിയിൽ എന്നിവരാണ് കൺവെൻഷൻ രക്ഷാധികാരികൾ. കൺവെൻഷൻ കഴിയുമ്പോൾ വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും എല്ലാ വിശ്വാസികളെയും കൺവൻഷൻ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാ. ജോസഫ് പാപ്പാടി, ഫാ. ജോൺ ഊരോത്ത്, തങ്കച്ചൻ ഉണ്ണുപ്പാട്ട്, സജി പുല്ലൻ എന്നിവർ പങ്കെടുത്തു.