ഇടുക്കി ആനയിറങ്കൽ ജലസംഭരണിയുടെ റിവർസ്ലുയിസ് ഇന്ന് രാവിലെ 11ന് തുറക്കും. 11 ക്യുമെക്സ് ജലം തുറന്നുവിട്ട് പന്നിയാർ പുഴയിലൂടെ പൊൻമുടി ജലസംഭരണിയിൽ എത്തിക്കും. പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ അറിയിച്ചു.