വണ്ണപ്പുറം: പഞ്ചായത്തിന്റെ 29,23,14,552 രൂപ വരവും 28,29,11,341 രൂപചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.എച്ച്. അസീസ് അവതരിപ്പിച്ചു. പ്രസിഡന്റ് ലൈല രമേശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ സണ്ണി കളപ്പുരയ്ക്കൽ, ജെയ്നമ്മ ജോസഫ്, ഷൈനി റെജി എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ സമസ്ത മേഖലയ്ക്കും ഊന്നൽ നൽകുന്ന ബഡ്ജറ്റിൽ പ്രളയാനന്തര റോഡുകളുടെ പുനരുദ്ധാരണത്തിനും പ്രളയ ബാധിതരെ സഹായിക്കുന്നതിനും മുൻഗണന നൽകിയിട്ടുണ്ട്. പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനും പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനും കുട്ടികളുടെ പാർക്ക്, ടൂറിസം എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 9,40,3211 രൂപ മിച്ചം വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.