alex
അലക്സ് കുര്യൻ

തൊടുപുഴ: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ വയനാട്ടിൽ നിന്ന് തൊടുപുഴ പൊലീസ് പിടികൂടി. തൊടുപുഴ ചുങ്കം ഭാഗത്ത് കാഞ്ഞിരത്തിങ്കൽ അലക്സ് കുര്യനെയാണ് (35) ഡിവൈ.എസ്.പി.യുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ അറസ്റ്റിലായ ഇയാൾ 2006 ൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു. വയനാട്ടിൽ പോയി വിവാഹം കഴിച്ച് ജീവിക്കുന്നതിനിടെയാണ് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കുടുക്കിയത്. സ്പെഷ്യൽ ടീം അംഗങ്ങളായ അശോകൻ, ഷംസ്, സിബി, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മുട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.