കുളമാവ്: സാമൂഹ്യവിരുദ്ധൻ വീട് കയറി ആക്രമിച്ചതായി പരാതി. കുളമാവ് തെക്കേയറ്റത്ത് വീട്ടിൽ പ്രകാശ് ലക്ഷ്മണന്റെ വാടക വീട്ടിലാണ് മദ്യപിച്ചെത്തിയ സാമൂഹ്യ വിരുദ്ധൻ അക്രമം നടത്തിയത്. പ്രകാശും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മദ്യലഹരയിൽ വീടിന്റെ വാതിൽ തല്ലി പൊളിക്കുകയും അകത്ത് കയറി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രകാശന്റെ പരാതിയെ തുടർന്ന് കുളമാവ് പൊലീസ് കേസെടുത്തു.