ചെറുതോണി: കെയർ ഹോം പദ്ധതി പ്രകാരം കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന 17 വീടുകളിൽ അദ്യഘട്ടത്തിലെ രണ്ട് എണ്ണം പൂർത്തികരിച്ചു. പ്രളയക്കെടുതിയിൽ തകർന്ന വിടുകൾ പുനർനിമ്മിക്കുവാൻ സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ കഞ്ഞിക്കുഴി സർവ്വിസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യഘട്ട നിർമ്മാണമാണ് പൂർത്തിയാത്. അഞ്ഞൂറ് ചതുരശ്രഅടി വിസ്തിർണത്തിൽ 5 ലക്ഷം രൂപ മുതൽ മുടക്കിയാണ് വിട് നിർമ്മിക്കുന്നത്. നാളെ മന്ത്രി എം.എം മണി വീടുകളുടെ താക്കോൽദാനം ചെറുതോണിയിൽ നിർവ്വഹിക്കും. നിരവത്ത് മോഹനൻ, വെള്ളാങ്കൽ അംബിക അനുരുദ്ധൻ എന്നിവരുടെ വീടുകളുടെ പൂർത്തിയായത്. ബാങ്ക് പ്രസിഡന്റ്
എം.കെ ചന്ദ്രൻ കുഞ്ഞ്, സെക്രട്ടറി കെ.എം മണി, ഡയറക്ടർ ബോഡ് അംഗങ്ങളായ, വി കെ.കമലാസനൻ, ലിസി ജോസ്, ജോഷി മാത്യൂ, ജോബി ജോർജ്, കെ മോഹൻദാസ് ,പി എം, മാത്യു, വി ആർ രതിഷ്, ജോമേഷ് എന്നിവർ വിടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി.