kk
ജില്ലാ പോലീസ് മേധാവിയ്‌ക്കെതിരെ ഫേയ്സ്ബുക്കിൽ വന്ന പോസ്റ്റ്.

ചെറുതോണി: ജില്ലാ പൊലീസ് മേധാവി തന്നെ തന്നെ അധിക്ഷേപിച്ചെന്ന തരത്തിൽ എസ്.പി ഓഫീസ് ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളിയാഴ്ച രാത്രി 9.30നാണ് പോസ്റ്റിട്ടത്. പോസ്റ്റിന് നൂറിലധികം പേർ കമന്റിടുകയും ചെയ്തു. വിവാദമായപ്പോൾ ഇന്നലെ ഈ പോസ്റ്റ് പിൻവലിച്ചു. കൃഷ്ണൻ ബാലകൃഷ്ണനെന്ന ജീവനക്കാരാണ് പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇയാളെ അധിക്ഷേപിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. ഇയാൾ മദ്യപിച്ചശേഷം പോസ്റ്റിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് സഹപ്രവർത്തകരോടും പൊലീസ് ഉദ്യോഗസ്ഥരോടും വഴക്കിട്ടതിന് മൂന്നു തവണ ഇയൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാകാം പോസ്റ്റിട്ടതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രിന്റെടുത്ത് ഡി.ജിപിയ്ക്ക് നൽകുമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു.