obit-joseph
കെ .എം ജോസഫ്

കരിമണ്ണൂർ: റിട്ട. ഹെഡ്മാസ്റ്റർ കരിമണ്ണൂർ കൊല്ലംമാട്ടേൽ കെ.എം. ജോസഫ് (80) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോസഫ് തൊടുപുഴ കുന്നത്തശ്ശേരിൽ കുടുംബാംഗം (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രതീഷ് ജോസ് (യു.എസ്.എ), പ്രീതി ജോസ് (ബാംഗ്ലൂർ). മരുമക്കൾ: പ്രീതി ലിറ്റിഷ്യ കുറുംതോട്ടത്തിൽ ചെങ്ങളം (യു.എസ്.എ),​ തോമസ് ജോർജ് പള്ളിതെക്കേതിൽ കോന്നി (ഡെപ്യൂട്ടി ജനറൽ മാനേജർ, ഹണ്ടർ ഡഗ്ലസ് ഇന്ത്യ). കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ അദ്ധ്യാപകൻ, മുരിക്കാശേരി സെന്റ് മേരിസ് ഹൈസ്‌കൂളിലെയും മാങ്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെയും ഹെഡ്മാസ്റ്റർ,​ മുതലക്കോടം അക്വിനാസ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് കരിമണ്ണൂർ സെന്റ്‌ മേരിസ് പള്ളിയിൽ.