car
40 അടി താഴ്ചയിലേക്ക് മറിഞ്ഞ കാർ

പീരുമേട്: നിയന്ത്രണം വിട്ട കാർ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പനാർ മഠത്തിൽപറമ്പിൽ ജോമോൻ (34) നാണ് പരിക്ക് . ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ദേശീയപാത 183 ൽ പീരുമേട് വാരിക്കാടൻ വളവിന് സമീപം ഇന്നലെ രാവിലെ 11:15 നായിരുന്നു അപകടം. പീരുമേട് ഭാഗത്ത് നിന്നും കുട്ടിക്കാനത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ട് 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വളവിൽ വെച്ചു നിയന്ത്രണം വിട്ട കാർ എതിർ ഭാഗത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. പ്രദേശവാസികളും അഗ്നിശമനസേനയും ചേർന്നാണ് പരിക്കേറ്റയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സനൽകിയശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.