രാജാക്കാട്: എസ്.എൻ.ഡി.പി യോഗം വനിതാസംഘം രാജാക്കാട് യൂണിയന്റെ മൂന്നാത് മേഖലാസമ്മേളനം എൻ.ആർ.സിറ്റി ടി.കെ മാധവൻ നഗറിൽ നടന്നു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി കെ.ഡി രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ, സെക്രട്ടറി കെ.എസ്.ലതീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ആർ.അജയൻ, കെ.കെ രാജേഷ്,എൻ.ആർ വിജയകുമാർ,അഡ്വ.കെ.എസ് സുരേന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റ അംഗം കെ.ആർ നാരായണൻ, സൈബർസേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി സനൽകുമാർ, സൈബർസേന ചെയർമാൻ ജോബി വാഴാട്ട് എന്നിവർ സംസാരിച്ചു. അനൂപ് വൈക്കം, ബിജു പുളിക്കലേടത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. ശാഖാ പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സിന്ധു മനോഹരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ജിജി ഹരിദാസ് കൃതജ്ഞതയും പറഞ്ഞു. രാജാക്കാട്, എൻ.ആർ സിറ്റി, രാജകുമാരി നോർത്ത്, മുക്കുടിൽ, കനകപ്പുഴ, മന്ദിരം സിറ്റി, കള്ളിമാലി, പന്നിയാർകുട്ടി, മുല്ലക്കാനം, ശ്രീ നാരായണപുരം എന്നീ ശാഖകളിൽ നിന്നായി മൂവായിരത്തിലധികം വനിതകൾ പങ്കെടുത്തു.