kk
രാജകുമാരി സഹകരണ ബാങ്ക് നോർത്ത് ശാഖ ഉദ്ഘാടനവും,മന്ദിര ശിലാസ്ഥാപനവും മന്ത്രി എം.എം മണി നിർവ്വഹിക്കുന്നു.

രാജാക്കാട്: രാജകുമാരി സർവീസ് സഹകരണ ബാങ്ക് നോർത്ത് ശാഖയുടെ ഉദ്ഘാടനവും കുരുവിളാ സിറ്റി ശാഖയിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും കാർഷികോപകരണങ്ങളുടെ സമർപ്പണവും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ആർ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കാർഷികോപകരണങ്ങളുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിർവ്വഹിച്ചു. മ്യൂച്ചൽ ബെനഫിറ്റ് സ്‌കീം നറുക്കെടുപ്പും ഫണ്ട് വിതരണവും രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആറ്റുപുറം നിർവ്വഹിച്ചു. ജെ.എൽ. ജി വായ്പ വിതരണം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാലും, ആദ്യ നിക്ഷേപസ്വീകരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി വിൽസനും നിർവ്വഹിച്ചു. പി.രവി, പി.ടി എൽദോ, കെ.കെ തങ്കച്ചൻ,പി.പി ജോയി,എം.പി ജോസ്,രാധമണി പുഷ്പജൻ,ജൂബി അജി, ജിഷാ ജോർജ്ജ്, അമ്പിളി സുഭാഷ്, എ.എ അജീഷ്,ടി.എം ബാപ്പൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ ബോസ് പി.മാത്യു സ്വാഗതവും , സെക്രട്ടറി അമ്പിളി ജോർജ് നന്ദിയും പറഞ്ഞു.