വാഗമൺ: കോലാഹലമേട് ആത്മഹത്യാമുനമ്പിലെ കയർ തൂക്കുപാലം തകർന്ന സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹീം കുട്ടി കല്ലാർ ആവശ്യപ്പെട്ടു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലൽ എക്സിക്യുട്ടീവ് അംഗങ്ങളായ എം.പിയും എം.എൽ.എയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആത്മഹത്യാമുനമ്പിലെ ടൂറിസം വികസനത്തിന്റെ് മറവിൽ ഒരു ഹെക്ടറോളം സംരക്ഷിത വനഭൂമിയിൽ നിർമ്മാണം
നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്ത്കഴിഞ്ഞ് ദിവസങ്ങൾക്കുുള്ളിൽ അപകടം ഉണ്ടായി. ഒരേ സമയം എത്ര പേർ പാലത്തിൽ കയറാമെന്ന് സുരക്ഷാ ജീവനക്കാർ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നല്കാതിരുന്നത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസികലിന്റെ വീഴ്ച്ചയാണെന്നും സംഭവസ്ഥലം സന്ദർശിച്ചശേഷം ഇബ്രാഹിംകുട്ടി പറഞ്ഞു.
ഡി.സി.സി ജനറൽസെക്രട്ടറി പി.ആർ.അയ്യപ്പൻ, സി.പി.ബാബു, ബെന്നറ്റ് രാജ്, ജേക്കബ്, പ്രദീപ്കുമാർ, കെ.സലിം തുടങ്ങിയവും ഡി.സി.സി. പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.