p-j-joseph

തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- എമ്മിന്റെ രണ്ടു സീറ്റ് ആവശ്യം യു.ഡി.എഫ് തള്ളിയതിനു ശേഷവും, ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നു വ്യക്തമാക്കി പി.ജെ. ജോസഫ്.

ലോക്‌സഭയിലേക്ക് ഒന്നു പോയാൽ കൊള്ളാമെന്നുണ്ട്.1991-ൽ ശ്രമിച്ചെങ്കിലും രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുള്ള തരംഗത്തിൽ വിജയിച്ചില്ല. താൻ ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്ക് രണ്ടു സീറ്റ് എന്ന ആവശ്യം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ പ്രാദേശികമായി ഇതിനുള്ള നീക്കുപോക്കുണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇരു മുന്നണികളായി നിന്നപ്പോഴും ഒരുമിച്ചു നിന്നപ്പോഴും രണ്ടു സീറ്റ് കിട്ടിയിട്ടുണ്ട്. അധിക സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ആരാണ് സ്ഥാനാർത്ഥിയെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു.