തൊടുപുഴ: വർഗീയതയുടെ കാവൽക്കാരാനാണ് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. മികച്ച ഇന്ത്യയെ സൃഷ്ടിക്കാനുള്ള വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വരൂപിക്കുന്നതിനായി എൻ.എസ്.യു അഖിലേന്ത്യാ കമ്മിറ്റി നടപ്പിലാക്കുന്ന ബെഹത്തർ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി അഞ്ഞൂറോളം വിദ്യർത്ഥികൾ പങ്കെടുത്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് മുഖ്യാതിഥിയായ സംഗമത്തിൽ എൻ.എസ്.യു ദേശിയ ജന. സെക്രട്ടറിമാരായ നഗേഷ് കരിയപ്പാ, അബിൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.