കുമളി: പതിവ് സന്ദർശനത്തിന്റെ ഭാഗമായി ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു. ചെയർമാൻ എം.എസ്. ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗസമതിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. സ്പിൽവേയിലെ നാല് ഷട്ടുകൾ ഉയർത്തി പരിശോധിച്ചു. അണക്കെട്ടിലെ ഗാലറിയിലൂടെ ഒഴുകുന്ന സ്വീപേജ് വെള്ളത്തിന്റെ അളവ് മിനിറ്റിൽ 26 ലിറ്ററാണെന്ന് വിലയിരുത്തി. 114.95 ആണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലെ വൈദ്യുതി പുനഃസ്ഥാഥാപിക്കണമെന്നും വള്ളക്കടവ് വഴിയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നും യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ ഗിരിജ ഭായ്, എൻ.എസ്. പ്രസീദ്, സാം ഇർവിൻ, മഹേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.