rajan
രാജൻ

പീരുമേട്: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചു തളിയിക്കൽ രാജനെ (62) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മ‌ൃതദേഹം തകർന്ന വീട്ടിൽ കണ്ടെത്തിയത്. വീട് വാസയോഗ്യമല്ലാത്തതിനെ തുടർന്ന് സമീപത്തെ തോട്ടത്തിലെ ലയത്തിലായിരുന്നു താമസം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ ദിവസവും ഇയാൾ പഞ്ചായത്ത് ഓഫീസിലും ഏലപ്പാറ വില്ലേജ് ഓഫീസിലും പോയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഭാര്യ: രമണി. മക്കൾ: രതീഷ്, രാജേഷ്‌.