ചെറുതോണി: കഞ്ഞിക്കുഴി കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. പരേത കുടുമാളൂർ ഉപ്പൂട്ടിൽ കുടുംബാംഗം. മക്കൾ: കുര്യാച്ചൻ (റിട്ട. ഹെഡ്മാസ്റ്റർ എസ്.എസ് യു.പി.എസ് നെടുങ്കണ്ടം), തങ്കച്ചൻ ഉപ്പുതോട്, റോസമ്മ, ലീലാമ്മ ചെങ്കുളം, ബാബു കോട്ടയം, മോളി കോതമംഗലം, ടോമി (ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ). മരുമക്കൾ: മേരിക്കുട്ടി, പരേതയായ ലിസി, മാത്യു, തങ്കമ്മ, ജോസഫ്, ലില്ലിക്കുട്ടി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.