കുണിഞ്ഞി: ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും മാർച്ച് 6,​ 7, 8, 9 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ഉഴവൂർ വിനോദ് ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. മാർച്ച് ആറിന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യം,​ അഭിഷേകം,​ ഗണപതി ഹോമം,​ ഉഷപൂജ,​ വാവുബലി,​ തിലഹവനം,​ ചതയപൂജ,​ വൈകിട്ട് ആചാര്യവരണം,​ വിശേഷാൽ ദീപാരാധന,​ അത്താഴപൂജ,​ മാർച്ച് ഏഴിന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഗണപതി ഹോമം,​ 6.30 ന് അഖണ്ഡനാമജപം,​ വൈകിട്ട് വിശേഷാൽ ദീപാരാധന,​ അത്താഴപൂജ,​ മാർച്ച് 8 ന് രാവിലെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ അഷ്ടദ്രവ്യഗണപതി ഹോമം,​ വിശേഷാൽ പൂജ,​ ധാര,​ പഞ്ചകം,​ പ‌ഞ്ചഗവ്യം,​ 25 കലശം,​ 10.30 ന് സർവൈശ്വര്യ പൂജ,​ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,​ വൈകിട്ട് 6.35 നും 6.50 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ വിശേഷാൽ ദീപാരാധന,​ അത്താഴപൂജ,​ പ്രസാദഊട്ട്,​ 8.30ന് ഈവന്റ് മെഗാഷോ,​ ഒമ്പതിന് രാവിലെ പതിവ് പൂജകൾ,​ കാവടി അഭിഷേകം,​ തിരുമുമ്പിൽ പറവയ്പ്പ്,​ ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രിയെ ആദരിക്കൽ,​ മഹാപ്രസാദ ഊട്ട്,​ രാത്രി 9 ന് കുണിഞ്ഞി ശാഖാ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ഗാനമേള,​ കൊടിയിറക്ക്.