കട്ടപ്പന: എസ്.എൻ.ഡി.പി യോഗം വനിതാസംഘം മലനാട് യൂണിയൻ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ദൈവദശകം ശതാബ്ദി മന്ദിരത്തിൽ നടന്ന സമ്മേളനം വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ സെക്രട്ടറി ലത സുരേഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, കൗൺസിലർ പി.എൻ. സത്യവാസൻ,​ വനിതാസംഘം കേന്ദ്രസമിതി അംഗങ്ങളായ അജിത ബാബു,​ രേണുക ഗോപാലകൃഷ്ണൻ,​ വനിതാസംഘം യൂണിയൻ ട്രഷറർ രജനി സന്തോഷ്,​ കൗൺസിലർമാരായ മിനി സോമൻ,​ ജയ്മോൾ സുകു,​ ഗീത നരേന്ദ്രൻ,​ സി.കെ. വത്സ,​ സരിത ബാബു എന്നിവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്രീകല ശ്രീനു സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈല വിനോദ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.കെ. വത്സ കട്ടപ്പന (പ്രസിഡന്റ്), ജയ്‌മോൾ സുകു തൊപ്പിപ്പാള (വൈസ് പ്രസിഡന്റ്), ലതാ സുരേഷ് അയ്യപ്പൻകോവിൽ (സെക്രട്ടറി), രജനി സന്തോഷ് വെള്ളയാംകുടി (ഖജാൻജി), സരിത മധു, ഗീത നരേന്ദ്രൻ, മിനി ഷാജി, ഉഷാ മോഹനൻ, മിനി ശശി, (കൗൺസിലേഴ്‌സ്), അജിതാബാബു, രേണുകാ ഗോപാലകൃഷ്ണൻ, സരള മുരളീധരൻ, ശ്രീകല ശ്രീനു (കേന്ദ്രസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.