മുട്ടം: നഷ്ടപ്പെട്ട ഒരു പവന്റെ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ കിട്ടി. ശാസ്താംപാറ സ്വദേശി ഷെറീഫിന്റെ മകന്റെ മാലയാണ് കഴിഞ്ഞ ദിവസം മുട്ടത്ത് വെച്ച് നഷ്ടമായത്. തുടർന്ന് ഷെരീഫ് മുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. തുടങ്ങനാട് വള്ളിപറമ്പിൽ കുഞ്ഞൂഞ്ഞിന് ഈ മാല മുട്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കിട്ടി. ഇത് ഇയാൾ മുട്ടം പൊലീസ് സ്റ്റേഷനിൽ എൽപ്പിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഞ്ഞൂഞ്ഞ് ഷെരീഫിന് മാല കൈമാറി.