രാജാക്കാട്: പൊൻമുടി ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽ ഒമ്പതാമത് ഭാഗവത സപ്താഹ യജ്ഞവും ശ്രീ മുത്തപ്പൻ വെള്ളാട്ടവും തിരുഉത്സവവും മാർച്ച് രണ്ട് മുതൽ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യജ്ഞാചാര്യൻ തിരുനെല്ലൂർ പങ്കജാക്ഷൻ, യജ്ഞ പൗരാണികർ രാജേന്ദ്രൻ അമ്പനാക്കുളങ്ങര, സതീഷ് കൊല്ലപ്പള്ളി, ജോതിഷ്യാചാര്യൻ ഹരിദാസ് മേതിരി മുട്ടം, ക്ഷേത്രം തന്ത്രി ടി.ഡി.പി നമ്പൂതിരി, മേൽശാന്തി മോഹനകൃഷ്ണൻ പോറ്റി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രണ്ടിന് രാവിലെ 11ന് ശ്രീ മുത്തപ്പൻ വെള്ളാട്ടത്തിന്റെ ഭാഗമായി മലയിറക്കം,12 ന് മുത്തപ്പൻ വെള്ളാട്ടം, അരുളപ്പാട്. രാത്രി മലകയറ്റം.​ മൂന്നിന് വൈകിട്ട് 6.30 ന് ആചാര്യവരണം, ഏഴിന് ദീപാരാധന, 7.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, ഒമ്പതിന് ശ്രീമദ് ഭാഗവത സപ്താഹ മാഹാത്മ്യപ്രഭാഷണം. നാല് മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ ആറിന് പ്രഭാതഭേരി, ഉഷപൂജ, ഗണപതി ഹോമം, ഗ്രന്ഥ നമസ്‌കാരം. യജ്ഞ ദിവസങ്ങളിൽ ശ്രീമദ് ഭാഗവത പാരായണം.11ന് കുംഭ ഭരണി മഹോത്സവം. രാത്രി ഏഴിന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, ഒമ്പതിന് വെള്ളത്തൂവൽ ദേശം കലാ സാഹിത്യ വേദിയുടെ ഗാനമേള എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികളായ പി.ഡി. ഗോപാലകൃഷ്ണൻ നായർ, പി.ജി. ദിനകരൻ നായർ, എം.ആർ. സതീശൻ എന്നിവർ അറിയിച്ചു.