കാമാക്ഷി: അന്നപൂർണേശ്വരി ഗുരുകുലത്തിന്റെ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ശ്രീനാരായണ വൈദിക സമിതി മലനാട് യൂണിയൻ പ്രസിഡന്റ് കെ.എസ്. സുരേഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ്‌ നിശാന്ത് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ഗുരുകുലം ആചാര്യൻ കുമാരൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. വൈദിക സമിതി യൂണിയൻ സെക്രട്ടറി സോജു ശാന്തി മുഖ്യ പ്രഭാഷണം നടത്തി. കുന്നേൽ കരുണാകരൻ ശാന്തി അനുസ്മരണവും ആചാര്യ ദക്ഷിണയും ഇതോടൊപ്പം നടന്നു. പുതിയ ഭാരവാഹികളായി പ്രതീഷ് ശാന്തി കാമാക്ഷി (പ്രസിഡന്റ്) സുബീഷ് ശാന്തി കമ്പംമെട്ട് (വൈസ് പ്രസിഡന്റ്), ഷാജൻ ശാന്തി കാഞ്ചിയാർ (സെക്രട്ടറി ), സോജു ശാന്തി കാമാക്ഷി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.