തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയിട്ടുള്ള കെ.പി. ഗോപിനാഥ് മാദ്ധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി മാർച്ച് നാല് വരെ നീട്ടി. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ മലയാള ദൃശ്യ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിക്കുന്നത്. മികച്ച റിപ്പോർട്ടർക്കുള്ള അവാർഡാണ് നൽകുന്നത്. 40 സെക്കൻഡിനും ഒന്നര മിനിറ്റിനും ഇടയിൽ ദൈർഘ്യമുള്ള വോയ്സ് ഓവർ സ്റ്റോറികൾ ബന്ധപ്പെട്ട ന്യൂസ് എഡിറ്ററുടെ സാക്ഷി പത്രത്തോടൊപ്പം idukkipressclub@ gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച് നാലിനകം ലഭിക്കണം. ദൃശ്യങ്ങൾ M4 ഫോർമാറ്റിൽ ആയിരിക്കണം.