ഇടുക്കി: വൈദ്യുതി ഉപഭോക്താക്കൾക്ക് പിഴയോ ഫീസോ കൂടാതെ കണക്ടഡ് ലോഡ് നിയമ വിധേയമാക്കുന്നതിന് മാർച്ച് 31വരെ അവസരം നൽകി കെ.എസ്.ഇ.ബി ഉത്തരവിറക്കി. ഉപഭോക്താക്കൾ വൈദ്യുതി ഓഫീസിൽ നേരിട്ടെത്തി കണക്ടഡ് ലോഡ് വിവരങ്ങൾ വെള്ളക്കടലാസിൽ പൂരിപ്പിച്ച് നൽകണം. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മാർച്ച് 31ന് ശേഷം അധിക കണക്ടഡ് ലോഡ് പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ചുമത്തുന്നതാണെന്നും പീരുമേട് ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.