തൊടുപുഴ: ജില്ലയിൽ അടിക്കടിയുണ്ടാകുന്ന കർഷക ആത്മഹത്യകൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും ബാങ്കുകളുടെ ജപ്തി നടപടിയുമാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ഈ കാര്യത്തിൽ അടിയന്തരമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും സർക്കാർ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പോൾസൺ മാത്യു, സി.കെ. തങ്കച്ചൻ, സാബു മുട്ടം, എ.ആർ. രതീഷ്, അഗസ്റ്റ്യൻ മാത്യു, ജോമോൻ ജോസഫ്, ഷിനോജ് പവിത്രൻ, പി.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.