ചെറുതോണി: തോപ്രാംകുടിയിൽ വ്യാപാരിയായ ജെയിംസ് മുള്ളൻമടയ്ക്കലിനെ സാമൂഹിക വിരുദ്ധർ വീടുകയറി ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതിൽ തോപ്രാംകുടി മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ഭാരവാഹികളാവശ്യപ്പെട്ടു.