തൊടുപുഴ: അദ്ധ്യാപകരും ജീവനക്കാരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ 25 മുതൽ മാർച്ച് ഒന്ന് വരെ നടത്തുന്ന കാൽനട പ്രചരണ ജാഥകൾ 27ന് തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തൊടുപുഴ മേഖലാ ജാഥ രാവിലെ ഇടവെട്ടിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ സമാപിച്ചു. ജാഥാ ക്യാപ്ടൻ ടി.എം. ഹാജറ, വൈസ് ക്യാപ്ടൻ ഒ.കെ. അനിൽകുമാർ, മാനേജർ കെ.എ. ബിനുമോൻ, സമരസമിതി കൺവീനർ ബി. രമേശ്, കെ.സ്.ടി.എ നേതാവ് ടി.എം. സുബൈർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ജോബി ജേക്കബ്, ജില്ലാ കമ്മിറ്റിയംഗം ബി. പ്രകാശ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇടുക്കി മേഖലജാഥ രാവിലെ ലബ്ബക്കടയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് കട്ടപ്പന മുനിസിപ്പൽ മൈതാനത്ത് സമാപിച്ചു. ജാഥാ ക്യാപ്ടൻ എ. സുരേഷ്‌കുമാർ, വൈസ് ക്യാപ്ടൻ നീനാ ഭാസ്‌കരൻ, മാനേജർ ഡോ. വി.ബി. വിനയൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ഡി. ബിനിൽ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവംഗം എം.ജെ. സ്റ്റാൻലി, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ജയൻ. പി. വിജയൻ, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ഗിരിജ, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.സുനിൽ, ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഷിബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഉടുമ്പൻചോല മേഖല ജാഥ രാവിലെ രാജകുമാരിയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് രാജാക്കാട് സമാപിച്ചു. ജാഥാ ക്യാപ്ടൻ സി.എസ്. മഹേഷ്, വൈസ് ക്യാപ്ടൻ കെ.ആർ. ഷാജിമോൻ, മാനേജർ ഡോ. ജെയ്സൺ ജോർജ്, ആക്ഷൻ കൗൺസിൽ കൺവീനർ എം.എ. സുരേഷ്, എസ്. സുകുമാരൻ, കെ.ജി.ഒ.എ.ജില്ലാ കമ്മിറ്റി അംഗങ്ങൾ ജോയി ജോസഫ്, കെ.ഭാനു കുമാർ, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന സമ്മേളനം രാജാക്കാട് കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.