ചെറുതോണി: മണിയാറൻകുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനോത്സവം ഇന്ന് രാവിലെ പത്തിന് കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്യും. ലിസമ്മ സാജൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ പഠനോത്സവം സി.ഡി ബി.പി.ഒ മുരുകൻ പി. അയത്തിൽ ഉദ്ഘാടനം ചെയ്യും. റെജി ജോസഫ് ഡോക്യുമെന്ററി സ്വിച്ച് ഓൺ ചെയ്യുമെന്ന് ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.