രാജാക്കാട്: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെമ്മണ്ണാർ ഏരിയ സമ്മേളനം നടന്നു. പതാക ഉയർത്തലിന് ശേഷം നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.ടി. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സോഫി സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ.വി. അന്നമ്മ സംഘടനാ വിഷയാവതരണം നടത്തി. കെ.ടി. ശശി (പ്രസിഡന്റ്), സി.ജെ. ബാബു (വൈസ് പ്രസിഡന്റ്), എ.സി. സോഫി (സെക്രട്ടറി), വിജയമ്മ മുരളി (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.