തൊടുപുഴ: ജനാധിപത്യ കേരളാ കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം സമ്മേളനം മാർച്ച് 4, 5 തീയതികളിൽ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലിന് പാർട്ടി പതാകദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് നേതൃയോഗം ചേരും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. അഞ്ചിന് ഉച്ചകഴിഞ്ഞ് അഞ്ചിന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള തെനംകുന്ന് ബൈപാസിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് മുനിസിപ്പൽ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം പാർട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് ഉദ്ഘാടനം ചെയ്യും. പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, വൈസ് ചെയർമാൻ അഡ്വ. ആന്റണി രാജു, ജനറൽ സെക്രട്ടറിമാരായ എം.പി. പോളി, മാത്യു സ്റ്റീഫൻ, ജോസ് വള്ളമറ്റം, ജോർജ് അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റുമാരായ നോബിൾ ജോസഫ്, ഷൈസൻ പി. മാങ്കുഴ എന്നിവർ പ്രസംഗിക്കും. പാർലമെന്റ് നയോജകമണ്ഡലത്തിലെ ഏഴ് അസംബ്ലി നയോജകമണ്ഡലത്തിൽ നിന്നുള്ള 5000 പാർട്ടി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ നേതാക്കളായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, ജോർജ് അഗസ്റ്റിൻ, എം.ജെ. ജോൺസൺ, സി.ടി. ഫ്രാൻസീസ്, ജോയി പുത്തേട്ട്, സജികുമാർ കാവുവിള എന്നിവർ പങ്കെടുത്തു.