തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷന്റെ 'മംഗല്യ പട്ടെടുക്കൂ, മലേഷ്യയിലേക്ക് പറക്കൂ" എന്ന സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. മഹാറാണി വെഡിംഗ് കളക്ഷൻസ് വിവാഹ പർച്ചേസ് നടത്തുന്ന കസ്റ്റമേഴ്സിനായി നടത്തുന്ന സമ്മാന പദ്ധതിയാണിത്. സമ്മാനപദ്ധതിയുടെ 14-ാമത്തെ നറുക്കെടുപ്പ് തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർമാൻ സി.കെ. ജാഫർ നിർവഹിച്ചു. വിജയികളായി കോതമംഗലം സ്വദേശികളായ സിഞ്ചു- റോഷൻ ദമ്പതികളെ തിരഞ്ഞെടുത്തു. മഹാറാണി വെഡിംഗ് കളക്ഷൻ എം.ഡി റിയാസ് വി.എ പങ്കെടുത്തു.