അടിമാലി: പതിനാലാമത് അടിമാലി മേഖല ബൈബിൾ കൺവൻഷന് സെന്റ് ജൂഡ് ടൗൺ പള്ളിയിൽ തുടക്കമായി. മാർച്ച് മൂന്ന് വരെ അഞ്ച് ദിവസങ്ങളിലായി അടിമാലി സെന്റ് ജൂഡ് ടൗൺപള്ളി റോസറി ഗാഡനിലാണ് കൺവെൻഷൻ നടക്കുന്നത്. ദിവസവും വൈകിട്ട് നാല് മുതൽ ഒമ്പത് വരെയാണ് കൺവെൻഷന്റെ പ്രാർത്ഥനാ സമയം. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി പയ്യപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡിവൈൻ ധ്യാന സംഘമാണ് കൺവെൻഷൻ നയിക്കുന്നത്. ഫാ. ഫിലിപ്പ് പാറക്കൽ, ഫാ. കുര്യാക്കോസ് മറ്റത്തിൽ, ഫാ. ജോസ് ചിറ്റടിയിൽ എന്നിവരാണ് കൺവെൻഷൻ രക്ഷാധികാരികൾ.