kk
മന്ത്രി എംഎം മണി കന്നുകുട്ടി പ്രദർശനത്തിൽ പശുവിന് പുല്ലു നല്കുന്നു.

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടം മൃഗാശുപത്രിയിൽ സംഘടിപ്പിച്ച പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. നെടുങ്കണ്ടം മൃഗാശുപത്രിയുടെ വികസനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടനുബന്ധിച്ച് കന്നുകുട്ടി പ്രദർശന മത്സരം, ക്ഷീര പരിപാലനം,​ ബോധവത്കരണ സെമിനാർ, ക്ഷീരകർഷകർക്ക് കാലിത്തീറ്റ, ധാതു ലവണ മിശ്രിതം, വിരമരുന്ന് എന്നിവയുടെ വിതരണവും സംഘടിപ്പിച്ചു. കന്നുകുട്ടി പ്രദർശനത്തിൽ സാബു മണിമലക്കുന്നേൽ, സിബി കുളങ്ങര, ജിജോ ജോർജ് എന്നിവർ സമ്മാനർഹരായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, നെടുങ്കണ്ടം അസിസ്റ്റന്റ് പ്രൊജക്ട് ആഫീസർ വി. മുരുകേശൻ, നെടുങ്കണ്ടം സീനിയർ വെറ്ററിനറി സർജൻ സി.എന് ദിനേഷ്, ജില്ലാ മൃഗസരക്ഷണ ആഫീസർ മഞ്ജു സെബാസ്റ്റ്യൻ, നെടുംങ്കണ്ടംപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുകുമാരൻ നായർ എന്നിവർ സംസാരിച്ചു.