കുമളി: പീരുമേട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പീരുമേട് യൂണിയൻ സെക്രട്ടറി അജയൻ കെ. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിനോദ് ശിവൻ (യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ്)​, മനു ടി.പി (വൈസ് പ്രസിഡന്റ്) വി.എസ്. സുനീഷ് (സെക്രട്ടറി),​ രാഹിൽരാജ് പീരുമേട്, അശ്വിൻരാജ് പാമ്പാനാർ (ജോയിന്റ് സെക്രട്ടറിമാർ) രാജേഷ് ലാൽ, അജേഷ്, പ്രമോദ് ( കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) പ്രജിത്ത് ചെങ്കര, ഷിജിമോൻ പെരിയാർ, ബിജു, സുനീഷ് കുമളി, സനീഷ് പീരുമേട്, വിഷ്ണു പെരിയാർ, ഷൈജു മോഹനൻ പത്തുമുറി (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ പി.ബി. ബാബു, സൈബർ സേന യൂണിയൻ ചെയർമാൻ ഷിബു എന്നിവർ സംസാരിച്ചു.