ഉടുമ്പന്നൂർ: ചീനിക്കുഴി മണിയാക്കുപാറയിൽ എം.ജെ. ജോസഫ് (കുട്ടി - 93) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി, പാലാ ചെങ്ങളം നരുതൂക്കിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ. അനിറ്റ (ഡൽഹി), പാപ്പച്ചൻ പാലാവയൽ, മാത്തുകുട്ടി മണ്ണാർക്കാട് (പാലക്കാട്), സിസ്റ്റർ ജാസ്മിൻ (ടാൻസാനിയ), ദേവസ്യാച്ചൻ ചീനിക്കുഴി, ബേബിച്ചൻ ചീനിക്കുഴി, റോസ്ലി കുര്യാച്ചൻ തെക്കുംഭാഗം (തൊടുപുഴ), ടോമി (ദുബായ്) ജോൺസൺ ജോസ് (കുവൈറ്റ്). മരുമക്കൾ: ഫിലോമിന സ്രാമ്പിക്കൽ (പൂഞ്ഞാർ), പരേതയായ ലിസി മുതലക്കുഴി (മഞ്ചിക്കല്ല്), ഹൻസ മേച്ചേരിൽ (ഉടുമ്പന്നൂർ), മേഴ്സി ചേറ്റൂർ (കോട്ടപ്പടി), കുര്യാച്ചൻ കോടമുള്ളിൽ തെക്കുംഭാഗം (തൊടുപുഴ), മിൽസി പള്ളത്തുകാട്ടിൽ (കുവൈറ്റ്), ആൻസി തരണിയിൽ (കുവൈറ്റ്). സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.