cha-koran
ടി.വി. കോരൻ

തൃക്കരിപ്പൂർ: 1957ൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ഇ.എം.എസിനെതിരെ മത്സരിച്ച ടി.വി. കോരൻ (93) നിര്യാതനായി. തൃക്കരിപ്പൂരിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മുൻപന്തിയിൽ പ്രവർത്തിച്ചു. തൃക്കരിപ്പൂർ സർവീസ് സഹകരണ ബാങ്ക് സ്ഥാപക നേതാവ്, ദീർഘകാലം പ്രസിഡന്റ്, കെ.എം.കെ സ്മാരക കലാസമിതിയുടെ സ്ഥാപക നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഡയറക്ടർ, ഹൗസിംഗ് കൺസ്ട്രക്ഷൻ സൊസൈറ്റി (നീലേശ്വരം), തൃക്കരിപ്പൂർ ഹൗസിംഗ് സൊസൈറ്റി തുടങ്ങിയവയുടെ അമരക്കാരനായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു.
ഭാര്യ: പരേതയായ കെ. ദേവകി. മക്കൾ: വേണുഗോപാലൻ (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ), സുമതി, പുഷ്പവേണി, കൃഷ്ണവേണി, രാജലക്ഷ്മി, ധനഞ്ജയൻ, പരേതനായ ഹരീന്ദ്രനാഥ് (ഡിവിഷണൽ മാനേജർ വേർഹൗസിംഗ് കോർപ്പറേഷൻ). മരുമക്കൾ: എ.വി. സീമന്തിനി, എ.വി. കുഞ്ഞിരാമൻ (റിട്ട. എയർഫോഴ്സ്) റീത്ത (വെയർ ഹൗസിംഗ് കോർപ്പറേഷൻ), കുഞ്ഞമ്പു (റിട്ട. മാനേജർ എൽ.ഐ.സി, ചെന്നൈ) എ.വി. മുരളീധരൻ (റിട്ട. എക്‌സിക്യുട്ടീവ് എഞ്ചിനീയർ, കണ്ണൂർ), ചന്ദ്രൻ (റിട്ട. സെൻട്രൽ എക്‌സൈസ് ബംഗളൂരു) സഹോദരങ്ങൾ: പരേതരായ ടി.വി. കുഞ്ഞമ്പു, ടി.വി. കുംഭ, ടി.വി. ചവിണിയൻ (മുൻ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്).