തളിപ്പറമ്പ്:സർക്കാർ സ്ഥാപനങ്ങളിലും കണ്ണൂർ വിമാനതാവളത്തിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ആലപ്പുഴ ചമ്പക്കുളത്തെ അയ്യപ്പ സദനത്തിൽ പി.ആർ. സലിം കുമാറിനെ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആലക്കോട് , ശ്രീകണ്ഠപുരം, ഇരിട്ടി മേഖലയിലെ നിരവധി പേരിൽ നിന്നായി 70 ലക്ഷം രൂപയോളം തട്ടിയെന്നാണ് കേസ് . എൻ.സി.പിയുടെ കർഷകപ്രസ്ഥാനമായ നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന സെക്രട്ടറിയാണ് പി.ആർ സലിം. ് പ്രാദേശിക നേതാക്കൾ മുഖാന്തിരം നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി സലിം കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. കിയാൽ ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പ് .