വെള്ളരിക്കുണ്ട്: തിരഞ്ഞെടുപ്പ് സമ്മർദ്ദം കുറക്കാൻ ലക്ഷ്യമിട്ട് താലൂക്ക് ഓഫീസ് ജീവനക്കാർക്ക് ആരോഗ്യവകുപ്പ് പഠനക്ലാസ് നടത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ മന:ശാസ്ത്ര വിദഗ്ധ ഡോ. പി. പ്രിയ ക്ലാസെടുത്തു. ജീവനക്കാരുടെ രക്തസമ്മർദ്ദം,​ പ്രമേഹം,​ ബോഡി മാസ് ഇൻഡക്‌സ് എന്നിവ പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകി. പോഷക സമൃദ്ധമായ ഭക്ഷണം,​ നല്ല ചിന്തകൾ,​ സുഖനിദ്ര,​ സമയ ക്രമീകരണം,​ സാമൂഹ്യപരമായ ചിന്ത,​ ജോലികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കൽ എന്നിവ മാനസിക പിരിമുറുക്കം കുറക്കുമെന്ന് പ്രിയ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ്,​ സുജിത് കുമാർ,​ കെ. രഞ്ജിത് ലാൽ,​ എം.വി. റീന,​ എം.യു. മേരി എന്നിവർ പ്രസംഗിച്ചു. ഡോ. പി. പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി തഹസിൽദാർ പി.വി. മുരളി സ്വാഗതവും അജിത് സി. ഫിലിപ്പ് നന്ദിയും പറഞ്ഞു.