തൃക്കരിപ്പൂർ: പ്രമുഖ കോൺഗ്രസ് നേതാവ് ടി.വി കോരന്റെ നിര്യാണത്തിൽ സർവ കക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ അഡ്വ. കെ. കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കളായ പി. കുഞ്ഞിക്കണ്ണൻ, സി. രവി, വി.കെ ബാവ, സത്താർ വടക്കുമ്പാട്, പി.എ നായർ, എ. അമ്പൂഞ്ഞി, കെ.വി ലക്ഷ്മണൻ, കെ.വി ഭാസ്‌കരൻ, കെ. കരുണാകരൻ മേസ്ത്രി, ടി. കുഞ്ഞിരാമൻ സംസാരിച്ചു. കെ.വി മുകുന്ദൻ സ്വാഗതം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസ്സൻ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഡി.സി.സി വൈസ് പ്രസിഡന്റ് നീലകണ്ഠൻ, കെ.പി.സി.സി അംഗം കെ.വി ഗംഗാധരൻ, എൽ.ജെ.ഡി ജില്ല സെക്രട്ടറി വി.വി കൃഷ്ണൻ, കെ.വി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.
ഉജ്വല ബാല്യം പുരസ്‌കാരം: ദീപേന്ദു അവാർഡ് തുക
ബാലനിധിയിലേക്ക് സംഭാവന ചെയ്തു
തൃക്കരിപ്പൂർ: ഉജ്വല ബാല്യം പുരസ്‌കാരം നേടിയ എടാട്ടുമ്മലിലെ പി.എസ് ദീപേന്ദു തനിക്ക് ലഭിച്ച അവാർഡ് തുക അനാഥ ശിശുക്കളുടെ ക്ഷേമ ഫണ്ടായ ബാലനിധിയിലേക്ക് സംഭാവന ചെയ്തു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ശൈലജയിൽ നിന്നും ഉപഹാരവും അവാർഡ് തുകയായ 12,500 രൂപയും ഏറ്റുവാങ്ങിയ അതേ വേദിയിൽ വെച്ച് തന്നെയാണ് ബാലനിധിയിലേക്കായി സംഭാവനയും കൈമാറി ദീപേന്ദു മാതൃകയായത്. ജില്ലയിൽ ഒരാൾക്കാണ് ഈ അവാർഡ് നൽകി വരുന്നതെങ്കിലും ഈ തവണ രണ്ടു പേരെ തിരഞ്ഞെടുത്തുിരുന്നു. അതുകൊണ്ട് തന്നെ 25000 രൂപയായ പുരസ്‌കാര തുക തുല്യമായി വീതിച്ചാണ് വിതരണം ചെയ്തത് . കാസർകോടുള്ള സന്നിധി ടി. റായിയാണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ അവാർഡ് ജേതാവ്. എടാട്ടുമ്മലിലെ പ്രമോദ് ആലപ്പടമ്പൻ, എ.വി സുജാത ദമ്പതികളുടെ മകളാണ് ദീപേന്ദു.