കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന 'ജനമഹായാത്ര' ഇന്നുമുതൽ മൂന്നുദിവസം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ പര്യടനം നടത്തും. ജില്ലയിൽ പത്തു കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ഓടെ ഒളവറ പാലത്തിന് സമീപം ജില്ലയിലെ പ്രധാന നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യാത്രയെ സ്വീകരിക്കും. തുടർന്ന് ജില്ലയിലെ ആദ്യത്തെ സ്വീകരണം പയ്യന്നൂരിൽ നടക്കും, തുടർന്ന് കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയിലുള്ള സ്വീകരണത്തിന് ശേഷം ആറ് മണിക്ക് തളിപ്പറമ്പിലെ പരിപാടിയോടെ ഒന്നാം ദിവസത്തെ സ്വീകരണം സമ്മേളനം സമാപിക്കും.

6 ന് രാവിലെ 11 മണിക്ക് പാനൂരിൽ നൽകുന്ന സ്വീകരണത്തോടെ ജില്ലയിലെ ജനമഹാ യാത്രയുടെ സ്വീകരണ പരിപാടി സമാപിക്കും. എല്ലാ സ്വീകരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും തലേ ദിവസം വിളംബര ഘോഷയാത്രകളും സംഘടിപ്പിച്ചിട്ടുണ്ടെന്നും ജനമഹായാത്രയുടെ ജില്ലയിലെ ഗംഭീര സ്വീകരണത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും പാച്ചേനി പറഞ്ഞു.മാർട്ടിൻ ജോർജ്, രാജീവൻ എളയാവൂർ, കെ.സി. മുഹമ്മദ് ഫൈസൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

റഫ്രിജറേഷൻ എംപ്ലോയിസ് അസോ.ജില്ലാ സമ്മേളനം
കണ്ണൂർ: ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിങ്ങ് ആൻഡ് റഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം ശൗര്യചക്ര ജേതാവ് എൻ.എസ്.ജി കമാൻഡോ പി.വി മനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ദിപിൻ അദ്ധ്യക്ഷത വഹിട്ടു. സംസ്ഥാന പ്രസിഡന്റ് ഷാജൻ ചക്കിയത്ത് മുഖ്യപ്രഭാഷണം നടത്തി. ഇൻവർട്ടർ ടെക്‌നോളജി എന്ന വിഷയത്തിൽ ടെക്‌നിക്കൽ ക്ലാസും നടത്തി. തൊഴിൽ മേഖയിലെ പ്രമുഖരെ ആദരിച്ചു. എം.പി ഷിനോജ്, തമ്പി പോൾ, ഫൈസൽ ഇബ്രാഹിം, കെ. പ്രദീപ്, കെ. സുധീപ് എന്നിവർ പ്രസംഗിച്ചു.