കൂത്തുപറമ്പ്:പുനർനിർമ്മിക്കുന്ന കണ്ണവം വെളുമ്പത്ത് മഖാം ഷെരീഫിന്റെ ശിലാസ്ഥാപന കർമ്മം 4ന് വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വഹബ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 30 വർഷം മുൻപ് കണ്ണവം വെളുമ്പത്ത് നിർമ്മിച്ച മഖാമാണ് പുനർ നിർമ്മിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എ.ടി.അലി ഹാജി, സി.കെ.യൂസഫ് ഹാജി, അഷറഫ് ഹാജി കൂടൽ എന്നിവർ പങ്കെടുത്തു.

സാംസ്‌കാരിക ജാഥയ്ക്ക് സ്വീകരണം
കൂത്തുപറമ്പ്:പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സംസ്‌ക്കാരിക ജാഥക്ക് തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4 മണിക്ക് ടൗൺസ് ക്യയറിൽ നടക്കുന്ന സ്വീകരണ സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. സ്വീകരണത്തിന്റെ ഭാഗമായി നവോത്ഥാന ഗാന മത്സരം, എൽ.ഇ.ഡി.പ്രദർശനം എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ മുൻ നഗരസഭാ ചെയർമാൻ എൻ.കെ.ശ്രീനിവാസൻ ,സി.സി.സഹിൽരാജ്, എം.കെ.വിനോദ് എന്നിവർ പങ്കെടുത്തു.

കുടുംബസംഗമം
പാനൂർ:പൊയിലൂർ തൊടുവച്ചീന്റവിട കുടുംബ സംഗമം മുൻ മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു.ടി.പി.അനന്തൻ അദ്ധ്യക്ഷനായി.കുടുംബ ധർമം എന്ന വിഷയത്തിൽഷാജി കരിപ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.കുടുംബ ഡയരക്ടറി പ്രകാശനം പി.കെ.ബാലകൃഷ്ണൻ നിർവഹിച്ചു.പൂരക്കളി അക്കാഡമി അവാർഡ് ജേതാവ് ഒളവിലക്കാരൻ കുഞ്ഞിരാമൻ, കോൽക്കളി ഗുരുക്കൾ വെള്ളേന്റ വിട അനന്തൻ, കണ്ണൂർ യൂനിവേഴ്‌സിറ്റി എം. എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ടി. ഐശ്വര്യ, കബഡി സംസ്ഥാനതാരംപി.സാന്ദ്രഎന്നിവരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. വാർഡ് മെമ്പർ പി.സബിത, വി.പി.സുരേന്ദ്രൻ , വി.പി.രവീന്ദ്രൻ, രാജൻ കുന്നിനോത്ത്, വി.പി.ലസിത സി രാഘവൻ, വി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു.സജീവൻ യദുകുലം സ്വാഗതം പറഞ്ഞു.കലാപരിപാടികളും അരങ്ങേറി.


സമ്മിശ്ര കൃഷി പരിശീലനം
കണിച്ചാർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ കണ്ണൂർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, കണിച്ചാർ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
സമ്മിശ്ര കൃഷിയിലൂടെ വരുമാന വർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന പരിപാടി കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്് സെലിൻ മാണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം കെ. കേളപ്പൻ അദ്ധ്യക്ഷനായി. റിട്ട. കൃഷി ഓഫീസർ ബാബുക്കുട്ടി ജോസഫ്, ജൈവ കർഷകൻ രവീന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു.ബ്ലോക്ക് ടെക്‌നോളജി മാനേജർ അമൃത, അസി.ടെക്‌നോളജി മാനേജർ സുനിത,കണിച്ചാർ കൃഷി ഓഫീസർ കെ.ജെ.ജോർജ്, അസി. കൃഷി ഓഫീസർമാരായ ആർ. രാജി, സുനിത, ആൻസി സെബാസ്റ്റ്യൻ, കാർഷിക വികസന സമിതി അംഗം ബോബി എന്നിവർ സംസാരിച്ചു.കർഷകർക്ക് കിഴങ്ങ് വർഗ്ഗ കിറ്റും വിതരണം ചെയ്തു.