പയ്യന്നൂർ:പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്ന് വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടം തിങ്കളാഴ്ച തുടങ്ങും. രാവിലെ 9ന് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിൽ നുന്നും ദീപവും തിരിയും ക്ഷേത്ത്രിലേക്ക് കൊണ്ടുവരും. ഈ ദീപത്തിൽ നിന്നും കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാവും. കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരൻ എം.ജി.എസ് നാരായണൻ പ്രകാശനം ചെയ്തു. സ്മരണിക കമ്മിറ്റി ചെയർമാൻ കെ .ടി സഹദുള്ള അദ്ധ്യക്ഷനായി. പി .കെ. സുരേഷ് പുസ്തകം പരിചയപ്പെടുത്തി. ഡോ. വി. ദിനേശ് പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. ദിവ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. പി. ജ്യോതി അധ്യക്ഷയായി. ലൈല കരുണാകരൻ, ജി.എസ്.ടി അസി. കമ്മീഷണൻ ശ്രീവത്സ, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി .വി. നിർമ്മല, ചലച്ചിത്രതാരം രമ്യ രാഘവൻ എന്നിവർ മുഖ്യാതിഥികളായി. ടി. സരോജിനി, പി. പ്രീത, സീമ സുരേഷ്, ഇ. എസ്. ലത, വി .കെ. നിഷ, ജയശ്രീ എന്നിവർ സംസാരിച്ചു. അത്തായി പത്മിനി സ്വാഗതവും കെ. ശ്യാമള നന്ദിയും പറഞ്ഞു. തുടർന്ന് പ്രവീണ മധുസൂദനന്റെ ശിക്ഷണത്തിൽ ക്ഷേത്രം വനിത സമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും കലാമണ്ഡലം ബിന്ദുമാരാരുടെ ശാസ്ത്രീയ നൃത്തസന്ധ്യയും അവതരിപ്പിച്ചു.

ക്ഷേത്രത്തിൽ ഇന്ന്
അരങ്ങിൽ അടിയന്തിരം രാവിലെ 8.30; ദീപവും തിരിയും കൊണ്ടുവരൽ 9; കലവറ ഘോഷയാത്ര 11; കളിയാട്ടം തുടങ്ങൾ 3; അന്നദാനം 5.50;
പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം 6.30; മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം 9,
തോറ്റം ചുഴൽ, നെയ്യാട്ടം 10ന്
വിവിധ തെയ്യങ്ങളുടെ തോറ്റം
10 മണി മുതൽ.


ആധുനിക ശാസ്ത്രം നയിക്കുന്നത് ദൈവ വിശ്വാസത്തിലേക്ക് : എം എം അക്ബർ
പാനൂർ :ദൈവനിഷേധത്തിലേക്കാണ് ശാസ്ത്രീയ പഠനങ്ങൾ നയിക്കുന്നതെന്ന ശാസ്ത്ര മൗലികവാദികളുടെ മുൻധാരണയെ തകർക്കുന്നതാണ് വ്യത്യസ്ഥ ശാസ്ത്ര ശാഖകൾ നൽകുന്ന ഗവേഷണ ഫലങ്ങളെന്ന് ബഹുവേദ പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം .എം. അക്ബർപ്രസ്താവിച്ചു.ദൈവം മതം മനുഷ്യൻ എന്ന വിഷയത്തിൽ കടവത്തൂരിൽ നടത്തിയ തുറന്ന സംവദത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദിൽ മജീദ് വിഷയം അവതരിപ്പിച്ചു. യാസർ അറഫാത്ത് സ്വാഗതം പറഞ്ഞു.

ചരിത്രത്തെ അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് ശ്രമം ചെറുക്കണം:കണ്ണൂർ മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ്

കണ്ണൂർ: തങ്ങളുടെ അധീശത്വം ഊട്ടി ഉറപ്പിക്കുന്നതിന് സംഘ് പരിവാർ ശക്തികൾ ചരിത്രമേഖലയിൽ നടത്തികൊണ്ടിരുക്കുന്ന ആസൂത്രിതവും ക്രൂരവുമായ കൈകടത്തലുകളെ ചെറുത്ത് തോൽപ്പിക്കാനുള്ള ജാഗ്രത അക്കാ[മിക്ക് രംഗത്തെ ജനാധിപത്യ മതേതര വാദികൾ കൈക്കൊളണമെന്ന് കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന കണ്ണൂർ മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ് ആവശ്യപ്പെട്ടു.

കണ്ണൂർ: ചരിത്ര പഠനത്തിെന്റ സൂക്ഷ്മതലങ്ങളിലേക്ക് എത്തിച്ചേരേണ്ടതിെന്റ ആവശ്യകത ഉന്നിപ്പറഞ്ഞ് രണ്ട് ദിവസമായി കണ്ണൂർ നായനാർ അക്കാദമിയിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂർ മുസ്ലിം ഹെറിറ്റേജ് കോൺഗ്രസ് സമാപിച്ചു. മൂന്ന് വേദികളിൽ 15 സെഷനുകളിലായി എൺപതോളം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. ചരിത്ര ഗവേഷകൻ അജ്മൽ കൊടിയത്തൂർ,ജമാൽ കടന്നപ്പള്ളി , ,സത്യൻ എടക്കാട് ,എസ് ഐ ഒ ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസി ,നിയമസഭ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിൻസന്റ് ,സർ സയ്യിദ് കോളജ് തളിപ്പറമ്പിലെ ചരിത്ര വിഭാഗം മേധാവി ഡോ. എ.ഇ. ഷെഫി,പ്രാദേശിക ചരിത്ര ഗവേഷകൻ അലി സയ്യിദി ,ആരിഫ മെഹബൂബ് , കാലടി സംസ്‌കൃത സർവകലാശാലാ പ്രൊഫസർ ഡോ. ശാസാദ് ഹുസൈൻ , മാധ്യമ പ്രവർത്തകൻ കാസിം ഇരിക്കൂർ, ഗവേഷക വിദ്യാർഥി കെ.കെ. നസ്രീന തുടങ്ങിയവർ സംസാരിച്ചു.

ലൈബ്രറി, കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

അഴീക്കോട് : അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗം ലൈബ്രറി ആൻഡ് റീഡിങ് റൂം, നവീകരിച്ച യൂ പി വിഭാഗം കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മികവ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാരം സമർപ്പണവും നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി. ടി .എ. പ്രസിഡന്റ് പി ധർമൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസയജ്ഞം ജില്ല കോ ഓർഡിനേറ്റർ കെ. കെ. രവിലൈബ്രറി റൂം ഉദ്ഘാടനവും, നവീകരിച്ച യൂ പി വിഭാഗം കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ വി രഘുറാമും നിർവഹിച്ചു. അഴീക്കോട് സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി എം. സുരേശൻ, പ്രിൻസിപ്പാൾ എം. കെ. ഗീത, ഹെഡ്മിസ്ട്രസ് എൻ. ലസിത, കെ.. മീറ , പി .എം. കൃഷ്ണപ്രഭ., ടി .സുനിതടീച്ചർ , കെ. മഹിജ , കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.

ആൾമറയില്ലാത്ത കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു

ഇരിട്ടി : ആൾമറയില്ലാത്ത ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ ആദിവാസിക്ക് ഇരിട്ടി അഗ്‌നിരക്ഷാസേന തുണയായി. കിളിയന്തറയിലെ വെള്ളിയെ (60 ) ആണ് ഇരിട്ടി അഗ്‌നിരക്ഷാസേനാ സംഘം കിണറിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
കിളിയന്തറ ചെക് പോസ്റ്റിന് സമീപത്തെ കുന്നിലെ ആൾമറയില്ലാത്തതും ഉപയോഗശൂന്യമായതുമായ 35 അടി താഴ്ചയുള്ള കിണറ്റിൽ ആണ് ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ വെള്ളി അബദ്ധത്തിൽ വീണത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്തത്തിൽ അഗ്‌നിശമന സേന സ്ഥലത്തെത്തി. ഫയർ മാൻ ഡ്രൈവർ എൻ.ജി. അശോകൻ , ഫയർമാൻ കെ. സന്ദീപ് എന്നിവർ കിണറ്റിൽ ഇറങ്ങി നെറ്റിന്റെ സഹായത്തോടെ വെള്ളിയെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ ആദ്യം ഇരിട്ടയിലെയും പിന്നീട് കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഡിങ് ഫയർമാൻ ഫിലിപ്പ് മാത്യു , ഫയർമാൻമാരായ അനീഷ് ,സജിൻ, ഹോം ഗാർഡുമാരായ ചന്ദ്രൻ, ബെന്നി സേവ്യർ എന്നിവരുരും വെള്ളിയെ രക്ഷിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

കെപി.എ റഹിം അനുശോചനം

പാട്യം:പാട്യംപുതിയ തെരു സീനിയർ സിറ്റിസൺ ഫോറം കെ.പി.എ റഹീം മാസ്റ്റരുടെ നിര്യാണത്തിൽ അനുശോചിച്ചു. മാസ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എം.സുകുമാരൻ അദ്ധ്യക്ഷം വഹിച്ചു. കെ.പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.വി.പുഷ്പ ഹാസൻ സ്വാഗതവും സി.നാരായണി നന്ദിയും രേഖപ്പെടുത്തി.

മഹാൻമാരുടെ ഓർമ പുതുക്കൽ പുതിയ കാലത്തെ വെല്ലുവിളി നേരിടാനുള്ള സ്വയം ശക്തിയാർജിക്കൽ:
എം.ജി.എസ് നാരായണൻ

പയ്യന്നൂർ: പുതിയ കാലത്തെ വെല്ലുവിളി നേരിടാൻ സ്വയം ശക്തിയാർജിക്കലാണ് മഹാൻമാരുടെ ഓർമ പുതുക്കലെന്ന് ചരിത്രകാരൻ എ.ജി.എസ് നാരായണൻ പറഞ്ഞു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗാന്ധി സമൃതി സംഗമം പയ്യന്നൂർ ആനന്ദതീർത്ഥാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധമെടുക്കാതെ എങ്ങിനെ രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുമെന്ന് പറഞ്ഞ് ഗാന്ധിജിയെ പലരും പരിഹസിച്ചിരുന്നു. എന്നാൽ ഒറ്റപ്പെട്ട ഘട്ടങ്ങളിലൊഴികെ നിശ്ചയാ ദാർഡ്യത്തോടെ പല കലാപങ്ങളെയും ഇല്ലാതാക്കാൻ അഹിംസയിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു. ഗാന്ധിജി ആരെന്ന് ചോദിച്ചാൽ മറ്റ് പല ഗാന്ധിമാരുടെയും പേരാണ് ഇപ്പോൾ ചിലർ പറയുന്നത്. മഹാത്മാവിനെ വിസ്മരിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ഉപ്പ് കുറുക്കിയും മറ്റ് ബഹിഷ്‌കരണ പ്രക്ഷോഭം സംഘടിപ്പിച്ചു സ്വാതന്ത്ര്യ സമരത്തിന് മൂർച്ചയേറിയപ്പോൾ സുബ്രഹ്മണ്യ തിരുമുമ്പിനെ പോലുള്ളവരുടെ പ്രവർത്തനം സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഊർജ്ജം പകർന്നു. ദേശീയ രംഗത്ത് തന്നെ നിരവധി സമര പോരാളികളെ സംഭാവന ചെയ്യാൻ പയ്യന്നൂരിന് സാധിച്ചു. ആനന്ദതീർത്ഥനും ഇതിന്റെ മറ്റൊരു രൂപമായിരുന്നു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ ആനന്ദതീർത്ഥന്റെ പങ്ക് വലുതാണ്. തല്ല് കൊള്ളി സ്വാമി എന്നായിരുന്നു അദ്ദ്യേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷനായി.
വർത്തമാനകാല ഇന്ത്യയും ഗാന്ധിജിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് പ്രസിഡന്റ് ഡോ കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. ഡോ കെ. എം. ഭരതൻ ,​പി കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ടി.ഐ. മധുസൂദനൻ, പയ്യന്നൂർ കുഞ്ഞിരാമൻ, എം മോഹനൻ, എം ബാലൻ, കെ ശിവകുമാർ എന്നിവർ സംസാരിച്ചു. വൈക്കത്ത് നാരായണൻ സ്വാഗതവും ടിവി നാരായണൻ നന്ദിയും പറഞ്ഞു.
വർത്തമാനകാല സ്ത്രീ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ വി കെ ഓമന മോഡറേറ്ററായി. ഡോ ആരിഫ, കെ ഓമ, വിവി ശോഭ, അച്യുതൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനവും ആദര സമ്മേളനവും സി കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ധീൻ, കെ.പി. മധു എന്നിവർ സംസാരിച്ചു. ടി.പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ. വി. പത്മനാഭൻ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ, കൊടക്കാട് പന്തിഭോജനത്തിൽ പങ്കെ#ുത്ത ഇ അമ്പു വൈദ്യർ, പിപി കുഞ്ഞമ്പു എന്നിവരെ ആദരിച്ചു. ശ്രീനാരായണ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു