കണ്ണൂർ: ബി.ജെ.പി. നേതാവായിരുന്ന കെ.ജി.മാരാരുടെ സഹോദരൻ കെ.വേലായുധ മാരാരുടെ ഭാര്യ കല്യാണിയമ്മ മാരസ്യാർ (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (ഫെഡറൽ ബാങ്ക് മാനേജർ തൃശൂർ), ഡോ. ശ്രീനിവാസൻ (കോയമ്പത്തൂർ ഫാർമസി കണ്ണൂർ), ഹരിദാസൻ (അദ്ധ്യാപകൻ, കൂത്തുപറമ്പ്), സുരേശൻ (അദ്ധ്യാപകൻ, നീലേശ്വരം), അഡ്വ. എ.വി. കേശവൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഭാർഗവി (റിട്ട. സർക്കുലേഷൻ ഇൻചാർജ്ജ്, ജന്മഭൂമി, കണ്ണൂർ), പ്രേമലത (എറണാകുളം). മരുമക്കൾ: രജനി (തൃശൂർ), വത്സല (തളിപ്പറമ്പ), ഗിരിജ, രാധാമണി, അഡ്വ. സുസ്മിത, അരവിന്ദാക്ഷൻ, ബാബുരാജേന്ദ്രൻ.