ചെറുവത്തൂർ: കൈരളി പൊള്ളപ്പൊയിലും സിവിക് കൊടക്കാടിന്റെ കുടുംബാംഗങ്ങളും ഏർപ്പെടുത്തിയ അഞ്ചാമത് സിവിക് കൊടക്കാട് സ്മാരക പുരസ്‌കാരം കൈരളീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവപ്രതിഭ പ്രകാശൻ വെള്ളച്ചാൽ, പുരുഷൻ കടലുണ്ടി എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. കുഞ്ഞിരാമൻ, വി.വി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ സംസാരിച്ചു. ബാലകൈരളീ ഗ്രന്ഥാലയം സെക്രട്ടറി പി. രാമചന്ദ്രൻ സ്വാഗതവും കൈരളി ആർട്സ് ക്ലബ്ബ് സെക്രട്ടറി എം.വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് പയ്യന്നൂർ രംഗകലയുടെ മണക്കാടൻ ഗുരുക്കൾ നാടകം അവതരിപ്പിച്ചു.