പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ നിന്നും മലിനജലം ഒഴുകി രാമന്തളി പുഴ മലിനമാകുന്നെന്ന പരാതിയിൽ ഹരിത ശുചിത്വമിഷനുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. അക്കാദമി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. നാലോളം കേന്ദ്രങ്ങളിൽ നിന്നും പരിശോധനയ്ക്കായി പുഴവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. പുഴ മലിനമാകുന്നെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.

മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻവയോൺമെന്റ് എൻജിനീയർ എ.എം. ഹാരിസ്, അസി. എൻവയോൺമെന്റ് സയന്റിസ്റ്റ് കെ.ബി. ശ്രീജ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ കോ ഓർഡിനേറ്റർ കെ.ജി. അഭിജിത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ,​ കെ.പി. രാജേന്ദ്രൻ, ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ പി.കെ. നാരായണൻ, സുനിൽ രാമന്തളി, കെ.എം. അനിൽകുമാർ, പി.എം. ലത്തീഫ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഷുഹൈബ് അനുസ്മരണ കുടുംബ സംഗമം

മട്ടന്നൂർ: എടയന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഷുഹൈബ് അനുസ്മരണ കുടുംബ സംഗമം ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. എം. ഹരിപ്രിയ, ചന്ദ്രൻ തില്ലങ്കേരി, വി.ആർ. ഭാസ്‌കരൻ, രാജീവൻ എളയാവൂർ, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, ഒ.കെ. പ്രസാദ്, പി. അഹമ്മദ്, സുരാഹ്, പി.വി. ധനലക്ഷ്മി, എൻ.കെ. അനിത, പി.കെ. ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, പ്രശാന്ത് കൊതേരി, പ്രവീൺ കാനാട്, എം. രത്‌നകുമാർ, എം. ദാമോദരൻ, വി. കുഞ്ഞിരാമൻ, ഫർസീൻ മജീദ്, എ.കെ. സതീശൻ, സി. ജസീല, എ.കെ. ദീപേഷ്, നിസാം എടയന്നൂർ, ഉത്തമൻ എന്നിവർ സംസാരിച്ചു.