പാനൂർ: കടവത്തൂരിലെ ആക്ലങ്ങാട്ട് രാജീവന്റെ ഭാര്യ അങ്ങേചെമ്പ്രേമ്മൽ പ്രീത ( 43) നിര്യാതയായി. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ എസ്.സി പ്രമോട്ടറും, വിസ്മയ കുടുംബശ്രീയുടെ മുൻ സെക്രട്ടറിയുമാണ്. പരേതനായ കേളപ്പന്റെയും ജാനുവിന്റെയും മകളാണ്. മക്കൾ: ആതിര ( മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി, തലശ്ശേരി ഗവ.കോളേജ്) അലൻ (പ്ലസ് വൺ വിദ്യാർത്ഥി, ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പ്രമോദ് (കുറ്റ്യാടി), പ്രസീത (പയ്യോളി).