നീലേശ്വരം: മലബാറിലെ തീയ്യസമുദായത്തെ സർക്കാർ രേഖകളിൽ നിർബന്ധിതമായി ഈഴവയായി ജാതിപരിവർത്തനം ചെയ്യുന്നു എന്ന് തീയ്യക്ഷേമസഭ സംഘടനാ രൂപീകരണയോഗം വിലയിരുത്തി. തിരുവിതാംകൂറിലെ ഈഴവരുമായി സാമൂഹികമായോ സാംസ്‌കാരികപരമായോ ആചാരാനുഷ്ഠാനങ്ങളിലോ ബന്ധമില്ലാത്ത തീയ്യരെ സർക്കാർ രേഖകളിൽ ഈഴവരുടെ കൂടെ ഒന്നിച്ച് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ തീയ്യസമുദായത്തിന് സംവരണം ഭീമമായി നഷ്ടപ്പെടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിൽ എ.കെ. രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കുമാരൻ മാണിമൂല, മധുസൂതനൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീരാജ് പാലക്കാട്ട് സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചെയർമാൻ - എ.കെ രതീഷ് ബാബു, വർക്കിംഗ് ചെയർമാൻ - സുകേഷ്, വൈസ് ചെയർമാൻ -സൂരജ് തലക്കോടൻ, ജനറൽ കൺവീനർ - വിനോദ് തുരുത്തി, കൺവീനർ - കുമാരൻ മാണിമൂല, ജോയന്റ് കൺവീനർ- എം.വി ചന്ദ്രൻ പാലക്കാട്ട്, ട്രഷറർ - ശ്രീരാജ് പാലക്കാട്ട്.

സുരക്ഷിതം: അധ്യാപക പരിശീലനം

ചെറുവത്തൂർ: മുലപ്പാൽ ഓരോ കുഞ്ഞിനും ചുരുങ്ങിയത് ഒരു വർഷമെങ്കിലും ലഭ്യമാകുന്ന നിലയിലേക്ക് മാറ്റാൻ വേണ്ട നടപടികളുണ്ടാകണമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അഭിപ്രായപ്പെട്ടു. വീട്ടിലും വിദ്യാലയത്തിലും ഓരോ കുട്ടിക്കും തുല്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ഗവ.വെൽഫേർ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച സുരക്ഷിതം അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉദ്ഘാടന ചടങ്ങിൽ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയർ ലക്ചറർ ടി. വി ഗോപകുമാർ, ചെറുവത്തൂർ ബി.പി.ഒ പി.വി ഉണ്ണിരാജൻ, ഹൊസ്ദുർഗ് ബി.പി.ഒ കെ.വി സുധ, പി. മാധവൻ, പി. സ്‌നേഹലത, കെ.കെ സതി, സ്മിത തങ്കയം, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ, ചിറ്റാരിക്കാൽ ഉപജില്ലകളിൽ നിന്നുള്ള 40 അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

പൂഴിത്തൊഴിലാളികൾ ധർണ നടത്തി

കാസർകോട്: മണൽ തൊഴിലാളികളെ സംരക്ഷിക്കുക, മണൽ കള്ളക്കടത്ത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര പൂഴി തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മറ്റി കാസർകോട് കലക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ദേശീയ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്രഫ്, ജില്ലാ ജനറൽ സെക്രട്ടറി ശരിഫ് കൊടവഞ്ചി, വൈസ് പ്രസിഡന്റുമാരായ എൻ.എ.അബ്ദുൾ ഖാദർ , അബ്ദുൾ റഹ്മാൻ ബന്ദിയോട്, സെക്രട്ടറിമാരായ അഷ്രഫ് എടനീർ, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ.ലത്തീഫ് , ടി.പി.മുഹമ്മദ് അനീസ് , മൊയ്തീൻ കൊല്ലമ്പാടി, ബി.പി.മുഹമ്മദ്, മാഹിൻ മുണ്ടക്കൈ , ഖാദർ മൊഗ്രാൽ, അബൂബക്കർ കണ്ടത്തിൽ, സി.എ.ഇബ്രാഹിം എതിർത്തോട്, എൽ.കെ.ഇബ്രാഹിം, സക്കീർ ചളിയങ്കോട്, സല്ലു കാസർകോട്, മൊയ്തീൻ കുഞ്ഞി ചേരൂർ, ശിഹാബ് റഹ്മാനിയ നഗർ പ്രസംഗിച്ചു.