ധർമ്മടം: മേലൂർ ശശികലാ നിവാസിൽ പി.കെ. പ്രഭാകരൻ (പി.കെ.പി-82) നിര്യാതനായി. ദീർഘകാലം സി.പി.ഐ.എം വെള്ളൊഴുക്ക്, പള്ളിപ്രം ബ്രാഞ്ചുകളുടെ സെക്രട്ടറിയും ദേശാഭിമാനി ഏജന്റുമായിരുന്നു. സി.പി.ഐ.എം ധർമ്മടം സൗത്ത് ലോക്കൽ കമ്മറ്റിയംഗം കർഷക സംഘം തലശ്ശേരി പിണറായി ഏരിയാ കമ്മറ്റികളുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: ശശികല, ഗീത, നിസാർ, റെജീന. മരുമക്കൾ: ഗംഗാധരൻ (മേലൂർ), ചന്ദ്രൻ (മേലൂർ). സംസ്കാരം ഇന്ന് രാവിലെ ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിനു ശേഷം പയ്യാമ്പലത്ത്.