കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ച കുറ്റത്തിന് കോടതി കേസെടുത്ത മന്ത്രി ജി. സുധാകരൻ രാജിവയ്‌ക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നു നാഷണൽ ക്രൈം റെക്കാർഡ് ബ്യൂറോ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പാർട്ടിയാണ് സി.പി.എം. ഈ സർക്കാരിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ സ്ത്രീ പീഡനക്കേസുകളിൽ കൂടുതൽ പ്രതികളും സി.പി.എമ്മുകാരാണ്. എൻ.എസ്.എസിനെ കോടിയേരി അധിക്ഷേപിക്കുന്നത് നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രം പഠിക്കാതെയാണെന്നും മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.