കാഞ്ഞങ്ങാട്: റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ ക്വാർട്ടേഴ്സിൽ പൊലീസ് നടത്തിയ റെയ്ഡിൽ സ്‌കൂൾ പരിസരത്ത് വിൽക്കാൻ ശേഖരിച്ച മയക്കു മിഠായികളുടെ വൻ ശേഖരം കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് രഹസ്യ വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പാൻപരാഗ് മിഠായി രൂപത്തിലുള്ള ലഹരി ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. മാസങ്ങളായി ലഹരി ഉത്പ്പന്നങ്ങളുടെ വിൽപന നടക്കുന്നതായാണ് വിവരം. ഖൊരക്പൂർ സ്വദേശികളായ ദീപക്(15), പ്രമോദ് (25), ദീപക് (20) എന്നിവരെ അറസ്റ്റ് ചെയ്തു. ധനിറാം എന്നയാൾ ഓടി രക്ഷപ്പെട്ടു. സീനിയർ പൊലീസ് ഓഫീസർമാരായ സുരേന്ദ്രൻ, പ്രസാദ്, പ്രഭേഷ്‌കുമാർ, സതീശൻ എന്നിവരാണ് എസ്.ഐക്കൊപ്പം ഉണ്ടായത്. ഇവയ്ക്ക് ഒരു ലക്ഷം രൂപയിലേറെ വിലവരും.
സംഘാടക സമിതി രൂപീകരണ യോഗം
കാഞ്ഞങ്ങാട്: കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 9ന് ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് ഉദ്ഘാടനം ചെയ്യുന്നത്.